ചേർപ്പ് : ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായി ആറാട്ടുപുഴ ക്ഷേത്രത്തിൽ പഞ്ചതത്വഹോമം നടത്തി. ഗ്രാമബലി കഴിഞ്ഞ് ശാസ്താവിനെ മണ്ഡപത്തിൽ ഇറക്കി എഴുന്നെള്ളിച്ചു. ഹോമത്തിന്റെ സമ്പാദം തിടമ്പിൽ സ്പർശിച്ചതിന് ശേഷമാണ് ശ്രീലകത്തേക്ക് എഴുന്നെള്ളിച്ചത്. 27, 28 തീയതികളിൽ ശുദ്ധി നടക്കും. ഗണപതിപൂജ, അസ്ത്ര കലശപൂജ, രക്ഷോഘ്‌ന ഹോമം, വാസ്തു ഹോമം, വാസ്തു കലശപൂജ, വാസ്തുബലി, വാസ്തു കലശാഭിഷേകം, വാസ്തു പുണ്യാഹം തുടങ്ങിയ പ്രസാദ ശുദ്ധി നടക്കും. ബിംബ ശുദ്ധിയിൽ ചതു:ശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം, 25 കലശം മുതലായ കലശപൂജകളും അഭിഷേകങ്ങളും ഉണ്ടാകും. തന്ത്രി കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിക്കും.