road
നിര്‍മ്മാണം നടക്കുന്ന തുമ്പൂര്‍മുഴി - നമ്പ്യാര്‍പ്പടി റോഡ്

ചാലക്കുടി: പരിയാരം കോടശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തുമ്പൂർമുഴി നമ്പ്യാർപാടി കുറ്റിച്ചിറ റോഡിന്റെ ടാറിങ്ങ് പ്രവർത്തികൾ പുരോഗമിക്കുന്നു.
5.5 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് 3.86 കോടി രൂപ ചെലവിലാണ് നിർമ്മിക്കുന്നത്. അഞ്ചു വർഷക്കാലം റോഡിന്റെ തുടർപരിപാലന ചെലവ് ഉൾപ്പടെയുള്ള തുകയാണ് വകയിരുത്തിയത്. ഫേവർ, പവർ റോളർ തുടങ്ങിയ അത്യാധുനിക മെഷീനുകൾ ഉപയോഗിച്ചാണ് റോഡ് നിർമ്മാണം. ചാലക്കുടി നിയോജകമണ്ഡലത്തിൽ ഇത്തരം മെഷീനുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ആദ്യ ഗ്രാമീണ റോഡാണിതെന്ന് പ്രവർത്തനം വിലയിരുത്താനെത്തിയ സനീഷ്‌കുമാർ ജോസഫ് എം.എൽ.എ പറഞ്ഞു. ഇറിഗേഷൻ വകുപ്പിന്റെ സ്ഥലത്ത് നിൽക്കുന്ന മരങ്ങൾ മുറിച്ച് നീക്കുന്നതിൽ തടസം നേരിട്ടതോടെയാണ് റോഡ് നിർമ്മാണം വൈകിയത്. മരങ്ങളോട് ചേർന്ന വശങ്ങൾ ടൈൽ വിരിച്ച് റോഡ് നിർമ്മാണം പൂർത്തിയാക്കുവാൻ അനുമതി ലഭിതോടെ നിർമ്മാണം വേഗത്തിലാക്കിയത്. പത്ത് ദിവസത്തിനകം നിർമ്മാണം പൂർത്തീകരിക്കുമെന്ന് എം.എൽ.എ അറിയിച്ചു.