ചാലക്കുടി: കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമായ കാളാഞ്ചിറ കുളത്തിന്റെ നവീകരണത്തിന് തുടക്കം. പോട്ട പമ്പാമ്പോട്ട് മേഖലയിലെ ഹെക്ടർ കണക്കിന് പ്രദേശത്ത് കുടിവെള്ള ക്ഷാമത്തിന് പരിഹാരമാണ് കുളത്തിന്റെ നവീകരണം. 15 ലക്ഷം രൂപ ചിലവിൽ പടവുകൾ കെട്ടൽ പ്രവർത്തനങ്ങൾക്കാണ് നഗരസഭ തുടക്കമിട്ടത്. ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങളും ഇതോടൊപ്പം നടക്കും. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടാം ഘട്ട നവീകരണവുമുണ്ടാകും. ലിഫ്റ്റ് ഇറിഗേഷൻ പ്രാവർത്തികമായാൽ എക്കാലത്തും വരൾച്ച നേരിടുന്ന പോട്ട ധന്യ നഗർ മേഖലയിലേക്ക് സ്ഥിരമായി വെള്ളം എത്തിക്കാനാകും. ഇതോടൊപ്പം പോട്ട മേഖലയിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ കിണറുകളിലും വെള്ളം എത്തും. പതിറ്റാണ്ടുകൾക്ക് മുമ്പ് മൂന്ന് പൂകൃഷി നടന്നിരുന്ന പാടശേഖരമാണ് കാളാഞ്ചിറ. നെൽകൃഷിയിലെ ഇമ്പം കുറഞ്ഞതോടെ ഭൂരിഭാഗം പാടങ്ങളും ചതുപ്പായി മാറി.


കാളാഞ്ചിറ കുളം.....
വിസ്ൃതി 26 സെന്റ്.
പാടശേഖരം 45 ഏക്കർ.
നെൽകൃഷി നടക്കുന്നത്. 15 ഏക്കർ


കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണലും കൂടുതൽ ഇടങ്ങളിലേയ്ക്ക്് കൃഷി വ്യാപിപ്പിക്കലുമാണേ ലക്ഷ്യം
വത്സൻ ചമ്പക്കര
വാർഡ് കൗൺസിലർ