തൃശൂർ: പലവക സ്റ്റുഡിയോയുടെ ഒമ്പതാം വാർഷികം ഏപ്രിൽ ഒന്നു മുതൽ ഏഴുവരെ ചെമ്പൂക്കാവ് പലവകയിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വാർഷികത്തോട് അനുബന്ധിച്ച് ഒരാഴ്ച നീളുന്ന ക്യാമ്പ് ഒന്നു മുതൽ ആരംഭിക്കും. ചായപ്പെട്ടി എന്ന പേരിൽ നടക്കുന്ന ക്യാമ്പിൽ പലവകയിലെ കുട്ടികൾ ഒരു വർഷം കൊണ്ട് വരച്ച ചിത്രങ്ങളുടെ പ്രദർശനവും ഉണ്ടാകും. ചെറുകഥാകൃത്ത് നന്ദകിഷോറിന്റെ ഫേസ്ബുക്ക് കഥ, കവിത എന്നിവയുടെ പ്രദർശനവും ഉണ്ടാകും. ഏഴിന് വാർഷികാഘോഷം ഫൈൻ ആർട്‌സ് ചിത്രകലാ വിഭാഗത്തിന്റെ മുൻ മേധാവി കെ.കെ. ശശി ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ നിരഞ്ജന പലവക, നന്ദകിഷോർ, കെ. പാർത്ഥസാരഥി, ആയൂർധാ വിനോയ് ഗോപാൽ, ഹൃദുന കൃഷ്ണ എന്നിവർ പങ്കെടുത്തു.