തൃശൂർ: സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ സംസ്ഥാന യൂത്ത്, ജൂനിയർ, സിനീയർ പുരുഷ , വനിത വെയ്റ്റ് ലിഫ്ടിംഗ് ചാമ്പ്യൻഷിപ്പ് 29, 30 തീയതികളിൽ തൃശൂർ വി.കെ.എൻ. മേനോൻ ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആദ്യ ദിനം പുരുഷൻമാരുടെയും രണ്ടാം ദിനം വനിതകളുടെയും മത്സരം നടക്കും. അഞ്ഞൂറോളം പേർ മത്സരത്തിൽ പങ്കെടുക്കും. 29ന് രാവിലെ 9.30ന് കളക്ടർ വി.ആർ. കൃഷ്ണതേജ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ വെയ്റ്റ് ലിഫ്ടിംഗ് ഫെഡറേഷൻ ജനറൽ സെക്രട്ടറി ആനന്ദ ഗൗഡ മുഖ്യാതിഥിയാകും. വാർത്താസമ്മേളനത്തിൽ കെ.ആർ. സാംബശിവൻ, ടി.ടി. ജയിംസ്, ചിത്ര ചന്ദ്രമോഹൻ, പി.എ. ജോസ്, ഹാർബിൻ സി. ലോനപ്പൻ എന്നിവർ പങ്കെടുത്തു.