1

തൃശൂർ: കലിക്കറ്റ് സർവകലാശാലയിൽ നാലു വർഷ ബിരുദ പ്രോഗ്രാമിന്റെ സിലബസുകളുടെ കരട് പോലും പ്രസിദ്ധീകരിക്കാത്തത് ആശങ്കാ ജനകമാണെന്ന് കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ. നാലു വർഷ ബിരുദത്തിന്റെ റെഗുലേഷനും പി.എച്ച്.ഡി റെഗുലേഷനും തുടങ്ങി ഒട്ടനവധി വിഷയങ്ങൾ ലോക്‌സഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാരണം അടുത്ത ജൂൺ പതിനൊന്നിലേക്കു മാറ്റിയതായാണ് വൈസ് ചാൻസലർ അറിയിച്ചത്. നാലു വർഷ ബിരുദ പ്രോഗ്രാമിന്റെ നടത്തിപ്പ് അതിസങ്കീർണമാണെന്നാണ് സെനറ്റ് അംഗങ്ങളുടെ വിലയിരുത്തൽ. യോഗത്തിൽ കെ.പി.സി.ടി.എ സർവകലാശാല റീജ്യണൽ പ്രസിഡന്റ് ഡോ. കെ.ജെ. വർഗീസ്, റീജ്യണൽ സെക്രട്ടറി ഡോ. പി. റഫീഖ് , ലെയ്‌സൺ ഓഫീസർ പി. കബീർ, ഡോ. ബിജു ജോൺ, ഡോ. ടി.കെ. ഉമർ ഫാറൂഖ് എന്നിവർ സംസാരിച്ചു.