അന്തിക്കാട്: കാരമുക്ക് ശ്രീനാരായണ ഗുപ്ത സമാജം ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞാ ചടങ്ങ് ശ്രീനാരായണ ഗുരുദീപ പ്രതിഷ്ഠ നടത്തിയ ചിദംബര ക്ഷേത്രത്തിൽ നടന്നു. ചടങ്ങിൽ തിരഞ്ഞെടുക്കപ്പെട്ട സംരക്ഷണ സമിതി അംഗങ്ങളായ സുഗതൻ തൊപ്പിയിൽ, വത്സരാജ് കുന്നത്തുള്ളി, ജയപ്രകാശൻ പണ്ടാരൻ, ജോഷി എരണേഴത്ത്, ശശിധരൻ കൊട്ടേക്കാട്, സോണി പൊറ്റേക്കാട്ട്, രതീഷ് കൂനത്ത്, സുധീർലാൽ കിഴക്കൂട്ട്, അഡ്വ. ടി.ആർ. ശിവൻ, സെൻ കല്ലാറ്റ്, പ്രദീപ് ചുള്ളിപ്പറമ്പിൽ, ദിലീപ് മൂത്തേടത്ത്, സാജൻ കൂട്ടാല, വേണുഗോപാൽ ചേർത്തേടത്ത്, ബിജു ഒല്ലേക്കാട്ട് എന്നിവർ പ്രതിജ്ഞ ചൊല്ലി. തുടർന്ന് നടന്ന അനുമോദന യോഗം ചെയർമാൻ സൂര്യൻ പുവ്വശ്ശേരി ഉദ്ഘാടനം ചെയ്തു. വാസുദേവൻ കാളിപ്പറമ്പിൽ അദ്ധ്യക്ഷനായി. ധനേഷ് മഠത്തിപ്പറമ്പിൽ, സുഗതൻ തൊപ്പിയിൽ, കെ.കെ. ഗോപി, അഡ്വ ടി.ആർ. ശിവൻ, കെ.ഡി. സുനിൽകുമാർ, റെനി പള്ളിയിൽ എന്നിവർ പ്രസംഗിച്ചു