rustroom
എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നവീകരിച്ച പുതുക്കാട് റെയില്‍വേ സ്‌റ്റേഷനിലെ വിശ്രമമുറിയില്‍ വിദ്യാര്‍ത്ഥികള്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കുംസ്റ്റേഷന്‍ ജീവനക്കാര്‍ക്കുമൊപ്പം

പുതുക്കാട് : റെയിൽവേ സ്‌റ്റേഷനിൽ മുപ്ലിയം ഐ.സി.സി.എസ് പോളിടെക്‌നിക്ക് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നവീകരിച്ച പുതുക്കാട് റെയിൽവേ സ്‌റ്റേഷനിലെ വിശ്രമമുറി തുറന്ന് നൽകി. വിശ്രമ മുറിയിൽ മനോഹരങ്ങളായ ചുവർ ചിത്രങ്ങളും ഫീഡിങ്ങ് റൂമും വിദ്യാർത്ഥികൾ ഒരുക്കിയിട്ടുണ്ട്. ചെറുവാൾ സ്‌കൂളിൽ ക്യാമ്പ് ചെയ്താണ് എൻ. എസ്.എസ് സപ്തദിന ക്യാമ്പിന്റെ ഭാഗമായി വിദ്യാർത്ഥികൾ വിശ്രമ മുറിയിൽ പെയിന്റിങ്ങ് അടക്കമുള്ള നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. റെയിൽവേ സ്‌റ്റേഷനിൽ നടന്ന ചടങ്ങിൽ സ്‌റ്റേഷൻ സൂപ്രണ്ട് കെ.കെ. അനന്തലഷ്മി ഉദ്ഘാടനം ചെയ്തു. ട്രെയിൻ പാസഞ്ചേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് പി.ആർ. വിജയകുമാർ, സെക്രട്ടറി അരുൺ ലോഹിദാക്ഷൻ, സ്‌റ്റേഷൻ മാസ്റ്റർമാരായ സ്‌റ്റെഫി പൈലി, കെ. ജിൻസി, എം.പി. അമ്പിളി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ.എസ്. ശരത്ത് കുമാർ, അദ്ധ്യാപകരായ അതുൽ അശോക്, വി.വി. ഷിമ എന്നിവർ പങ്കെടുത്തു.