ചെറുതുരുത്തി: കേരള കലാമണ്ഡലം കൽപ്പിത സർവകലാശാലയിൽ പുതിയ നാലു പേർ കൂടി ഭരണ സമിതി അംഗങ്ങളായി ചുമതലയേറ്റു. ഇന്നലെ രാവിലെ നിള കാമ്പസിലെ വള്ളത്തോളിന്റെ സമാധിയിൽ പുഷ്പാർച്ചന നടത്തി സ്ഥാനമേറ്റു. ഡോ. കലാമണ്ഡലം നീന പ്രസാദ്, കലാമണ്ഡലം ശിവൻ നമ്പൂതിരി, ഡോ. കലാമണ്ഡലം ലത എടവലത്ത്, എ.വി. സതീഷ് എന്നിവരാണ് പുതിയ ഭരണസമിതി അംഗങ്ങൾ. കലാമണ്ഡലം രജിസ്ട്രാർ ഡോ. വി. രാജേഷ് കുമാർ, കലാമണ്ഡലം ഗോപി, കലാമണ്ഡലം ക്ഷേമാവതി, ഡോ. രാജാനന്ദ്, വി. വേണുഗോപാലൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.