1

ഗുരുവായൂർ: ക്ഷേത്രത്തിൽ ഇന്നു മുതൽ ദർശനസമയം ഒരു മണിക്കൂർ കൂടുതൽ അനുവദിക്കും. അവധിക്കാലത്തെ ഭക്തജനത്തിരക്ക് കണക്കിലെടുത്താന് ഇന്നുമുതൽ ദർശന സമയം വർദ്ധിപ്പിച്ചത്. മേയ് 31 വരെയാണ് ക്ഷേത്രത്തിൽ ദർശനസമയം ഒരു മണിക്കൂർ കൂട്ടുന്നത്. വൈകിട്ട് 4.30ന് തുറന്നിരുന്ന ക്ഷേത്രനട ഇന്നുമുതൽ 3.30ന് തുറക്കും. ഈ ശനിയാഴ്ച രാവിലെ ആറ് മുതൽ ഉച്ചയ്ക്ക് രണ്ടുവരെ ക്ഷേത്രത്തിൽ വി.ഐ.പി സ്‌പെഷ്യൽ ദർശനത്തിന് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. തൊട്ടടുന്ന ദിവസങ്ങൾ പൊതു അവധി ദിനങ്ങൾ ആയതിനാൽ 30ന് ക്ഷേത്രത്തിൽ അഭൂതപൂർവമായ ഭക്തജനത്തിരക്ക് പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് മാർച്ച് 30ന് ദർശന ക്രമീകരണം ഏർപ്പെടുത്തുന്നത്.