കൊടുങ്ങല്ലൂർ : സാധാരണക്കാരനായ നജീബിന്റെ ജീവിതം 'ആടുജീവിതം' എന്ന നോവലായും പിന്നീട് ചലച്ചിത്രമായും പരിണമിക്കുമ്പോൾ ഓർമ്മിക്കാൻ ഒരു സ്‌നേഹശിൽപ്പം നിർമ്മിച്ചിരിക്കുകയാണ് ഡാവിഞ്ചി സുരേഷ്. നാലടി ഉയരമുള്ള ശിൽപ്പം ഫൈബറിലും ഇരുമ്പ് കമ്പികളിലുമാണ് നിർമ്മിച്ചിട്ടുള്ളത്. നോവലിന്റ കവർ പേജിൽ നമ്മൾ കണ്ടിട്ടുള്ള രൂപത്തിന്റെ കഴുത്തിൽ നിന്നും ഉയർന്നു നിൽക്കുന്ന നജീബിന്റെ തലയും ബുക്കിന്റെ ഉള്ളിൽ നിന്നും പുറത്തേക്ക് നിൽക്കുന്ന വെള്ളിത്തിരയിലെ ആടുജീവിതത്തിലെ പൃഥ്വിരാജിന്റെ മുഖവും ശിൽപ്പത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.