കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിലെ അമൃത വിദ്യാലയം യു.കെ.ജി വിദ്യാർത്ഥികളുടെ ഗ്രാജുവേഷൻ ദിനം മികവിന്റെ ഉത്സവമാക്കി ആഘോഷിച്ചു. പ്രിൻസിപ്പൽ സ്വാമിനി ഗുരുപ്രിയാമൃത പ്രാണാജിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കെ.ജി വിഭാഗത്തിൽ നിന്നും വിരമിച്ച അദ്ധ്യാപിക പി. ഉഷ മുഖ്യാതിഥിയായിരുന്നു. പ്രാതസ്മരണ മുതൽ ക്ഷമാപണം വരെയുള്ള മന്ത്രങ്ങൾ യു.കെ.ജി വിദ്യാർത്ഥികൾ വേദിയിൽ അവതരിപ്പിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. മുഖ്യാതിഥി റിട്ട. അദ്ധ്യാപിക ഉഷ കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു. മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും സാന്നിദ്ധ്യത്തിൽ വിദ്യാർത്ഥികൾ ഉഷയിൽ നിന്നും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ആരുഹി വർഗീസ് വിപിൻ സ്വാഗതവും ശ്രവ്യ ഗംഗേഷ് നന്ദിയും പറഞ്ഞു.