sn-college
നാട്ടിക ശ്രീനാരായണ കോളേജിൽ വളർന്നു നിൽക്കുന്ന നാഗലിംഗ പുഷ്പത്തോടുകൂടിയ മരം.

തൃപ്രയാർ: നാട്ടിക ശ്രീനാരായണ കോളേജിൽ സൗരഭ്യം പരത്തി പിങ്ക് നിറത്തിലുള്ള നാഗലിംഗ പുഷ്പങ്ങൾ. ശ്രീനാരായണ കോളേജിലെ ബോട്ടണി ഡിപ്പാർട്‌മെന്റിന് പുറകിലാണ് സുഗന്ധം പൊഴിച്ചുകൊണ്ട് ഈ മനോഹരവൃക്ഷം വളർന്ന് നിൽക്കുന്നത്. 35 മീറ്റർ വരെ ഉയരത്തിൽ വളരാറുള്ള നാഗലിംഗത്തിന്റെ ഇലകൾ പല നീളത്തിലാണ്. സാധാരണ 8 മുതൽ 31 സെന്റീമീറ്റർ വരെ നീളമുള്ള ഇലകൾ 57 സെന്റീമീറ്റർ വരെ നീളത്തിൽ എത്താറുണ്ട്. ഇന്ത്യയിൽ ഈ മരം ശിവക്ഷേത്രങ്ങളിൽ വളർത്തി വരുന്നുണ്ട്. പലവിധ രോഗങ്ങൾക്ക് ഔഷധമായും ഉപയോഗിക്കുന്നു. പന്നികൾക്കും കോഴികൾക്കും ഒക്കെ തീറ്റയായി കായ നൽകാറുണ്ട്. തിന്നാൻ കൊള്ളുമെങ്കിലും അനിഷ്ടകരമായ മണം കാരണം മനുഷ്യർ സാധാരണ ഭക്ഷിക്കാറില്ല.