statue
കേടുപാടുണ്ടായ ഗാന്ധി പ്രതിമ

കാടുകുറ്റി: ടോറസ് ലോറി പൊട്ടിച്ച കേബിളിൽ കുടുങ്ങി പഞ്ചായത്ത് കാര്യാലയത്തിന്റെ മുന്നിലെ ഗാന്ധി പ്രതിമയുടെ കൈപ്പത്തി നഷ്ടപ്പെട്ടു. പഞ്ചായത്ത് ഓഫീസിലേയ്ക്ക് വലിച്ചിരിക്കുന്ന ടി.വി കേബിളാണ് ടോറസ് ലോറിയുടെ മുകളിൽ കുടുങ്ങിയത്. വലിഞ്ഞ കേബിൾ പിന്നീട് പ്രതിമയിൽ കുടുങ്ങുകയായിരുന്നു. ഉച്ചതിരിഞ്ഞായിരുന്നു സംഭവം. ഓഫീസിന് മുന്നിലെ മരത്തിന്റെ മുറിച്ചിട്ട ശിഖിരങ്ങൾ തെറിച്ചാണ് പ്രതിമയ്ക്ക് കേടുപറ്റിയതെന്ന് സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരണമുണ്ടായി. എന്നാൽ ഇത് അടിസ്ഥാന രഹിതമാണെന്നും പ്രതിമയുടെ കേടുപാടുകൾ അടുത്ത ദിവസംതന്നെ പരിഹരിക്കുമെന്നും പ്രസിഡന്റ് പ്രിൻസ് ഫ്രാൻസിസ് പറഞ്ഞു.