lense

തൃശൂർ: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ കുടുംബശ്രീ പ്ലാൻ ഫെസിലിറ്റേഷൻ സെന്റർ നിറുത്തലാക്കുക, ലൈസൻസികളുടെ തൊഴിൽ സംരക്ഷണം ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ലൈസൻസ്ഡ് എൻജിനീയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷന്റെ കളക്ടറേറ്റ് ധർണ്ണ റിട്ട. ജില്ലാ ടൗൺ പ്ലാനർ വി.എ.ഗോപി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഒ.വി.ജയചന്ദ്രൻ അദ്ധ്യക്ഷനായി. പ്രതിഷേധ പ്രകടനം ആശിഷ് ജേക്കബ് ഫ്‌ളാഗ് ഓഫ് ചെയ്തു. ലെൻസ്‌ഫെഡ് സംസ്ഥാന സെക്രട്ടറി ജിതിൻ സുധാകൃഷ്ണൻ ഉപവാസ സമാപനയോഗം ഉദ്ഘാടനം ചെയ്തു. ഉപവാസമനുഷ്ഠിക്കുന്ന നേതാക്കൾക്ക് ഹാരാർപ്പണം നടത്തി. ആശിഷ് ജേക്കബ് , നിമൽ.ടി.സി., പോൾ ജോർജ്ജ്, ടി.സി.ജോർജ്ജ്, സുഹാസ് ഡി.കോലഴി എ.ഒ. ബേബി, പി.എ.സോമസുന്ദരൻ തുടങ്ങിയവർ പങ്കെടുത്തു.