drive

തൃശൂർ: മേയ് മുതൽ നടപ്പാക്കാൻ തീരുമാനിച്ച ഡ്രൈവിംഗ് ടെസ്റ്റ് നിയമ പരിഷ്‌കരണം, പുതിയ ലൈസൻസ് എടുക്കുന്നവർക്ക് വൻ ബാദ്ധ്യത വരുത്തുന്നതായതിനാൽ പുന:പരിശോധിക്കണമെന്ന് ടൂ വീലർ യൂസേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പുതിയ നിയമപ്രകാരം ഡ്രൈവിംഗ് പരിശീലനത്തിന് ചെലവേറിയ കുറെ സംവിധാനം കൂടുതലായി ഏർപ്പെടുത്തേണ്ടതുള്ളതിനാൽ പരിശീലന സ്ഥാപനങ്ങൾക്ക് കൂടുതൽ ഫീസും ഈടാക്കേണ്ടതായി വരും. അതുമൂലം ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാൻ ചെലവ് വർദ്ധിക്കും. അനാവശ്യമായി വൻ ബാദ്ധ്യത വരുത്തുന്ന പുതിയ പരിഷ്‌കാരം പുന:പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് അസോസിയേഷൻ ചെയർമാൻ ജെയിംസ് മുട്ടിക്കൽ ആവശ്യപ്പെട്ടു. ജോണി പുല്ലോക്കാരൻ, സജി ആറ്റത്ര, ഗോപകുമാർ, വിനോദ് മേമഠത്തിൽ, സോണി കെ.ബേബി, ഇ.എ.മുരളി, വിൽസൺ ജോൺ, ലിപിൻ പത്തനംതിട്ട എന്നിവർ പ്രസംഗിച്ചു.