താഴേക്കാട്: സെന്റ് സെബാസ്റ്റ്യൻസ് മേജർ ആർക്കി എപ്പിസ്‌കോപ്പൽ പള്ളിയിൽ പെസഹ ദിനാചരണം നടന്നു. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമ്മികത്വം വഹിച്ചു. ഫാ. ആന്റണി മുക്കാട്ടുകരക്കാരൻ, സെക്രട്ടറി റവ. ഫാ. മാത്യു തുരുത്തപ്പിള്ളിൽ, അസി. വികാരി റവ. ഫാ. ജെർലിറ്റ് കാക്കനാടൻ എന്നിവർ സഹകാർമ്മികരായി.
പള്ളിയങ്കണത്തിൽ എത്തിച്ചേർന്ന മേജർ ആർച്ച് ബിഷപ്പിനെ ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ, ആർച്ച് പ്രീസ്റ്റ് റവ. ഫാ. ആന്റണി മുക്കാട്ടുകരക്കാരൻ, അസി. വികാരി റവ. ഫാ. ജെർലിറ്റ് കാക്കനാടൻ, ജോർജ് തൊമ്മാന, സിജോ തെക്കെത്തല, ജോയ് ചുക്കിരിയാൻ, റീജോ പാറയിൽ എന്നിവരും ഇടവകാംഗങ്ങളും ചേർന്ന് സ്വീകരണം നൽകി.
തുടർന്ന് നടന്ന കാൽകഴുകൽ ശുശ്രൂഷയ്ക്കും, ദിവ്യകാരുണ്യ പ്രദക്ഷിണത്തിനും മാർ റാഫേൽ തട്ടിൽ നേതൃത്വം നൽകി.