
തൃശൂർ : ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി വി.എസ്.സുനിൽ കുമാറിന് തൃശൂർ നിയോജകമണ്ഡലത്തിലെ സ്വീകരണങ്ങളിൽ ലഭിച്ചത് കലവറയില്ലാത്ത സ്‌നേഹവും പിന്തുണയും. ലാലൂർ മത്തായിപ്പുരത്ത് നിന്നും ആരംഭിച്ച പര്യടനത്തിലെ മുഖ്യാതിഥി ചെസ് ചാമ്പ്യനും അദ്ധ്യാപകനുമായ എൻ.ആർ.അനിൽകുമാറായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്നവരുടെ സ്ഥാപനമായ അംഹയുടെ സ്ഥാപക ഡോ.ഭാനുമതി, വി.എസ്.സുനിൽകുമാറിന്റെ മൂർദ്ധാവിൽ ചുംബിച്ചാണ് പിന്തുണയും സ്‌നേഹവും പ്രകടിപ്പിച്ചത്. കെ.വി.ഗണേഷ്, 'സൊലേസ്'സ്ഥാപക ഷീബ അമീർ എന്നിവരും പിന്തുണയറിയിച്ചു. മത്തായിപുരത്തെ ഫുട്ബാൾ പ്രേമികൾ ഫുട്ബാളും റോസപ്പൂക്കളും നൽകി സ്വീകരിച്ചു.
പര്യടനം സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് ഉദ്ഘാടനം ചെയ്തു. പി.ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ.ഷാജൻ, ബേബി പി.ആന്റണി, സാറാമ്മ റോബ്‌സൺ, പ്രകാശൻ, എൻ.കെ.ബൈജു, ഡെഫിക് ബക്കർ, രവീന്ദ്രൻ, സുമേഷ്, എൻ.കെ.ബൈജു തുടങ്ങിയവർ സംബന്ധിച്ചു.