murali

തൃശൂർ: സ്വാതന്ത്ര്യ സമര സേനാനി വി.ആർ.കൃഷ്ണനെഴുത്തച്ഛന്റെ സ്മൃതി മണ്ഡപത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ പുഷ്പാർച്ചന നടത്തി. മകൻ ജയ ഗോവിന്ദൻ കെ.മുരളീധരനെ സ്വീകരിച്ചു. അവിണിശ്ശേരി മണ്ഡലത്തിലെ നേതാക്കന്മാരുടെയും പ്രവർത്തകരുടെയും സാന്നിദ്ധ്യമുണ്ടായിരുന്നു. മണ്ഡലം പ്രസിഡന്റ് പ്രിയൻ പെരിഞ്ചേരി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ഐ.ജോൺസൺ, പഞ്ചായത്ത് മെമ്പർ എൻ.വി.ശ്രീജിത്ത്, കേരള കോൺഗ്രസ് ജേക്കബ് ജില്ലാ സെക്രട്ടറി ബാലസുന്ദരൻ, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കെ.പി.സൂരജ് , എ.ബി.അനീഷ്, കെ.ആർ.ശ്രീനിവാസൻ, മിഥുൻ രാസ്, വി.ആർ.ജിനീഷ്, രാമകൃഷ്ണൻ, അതുൽ, സുനി, മോഹൻദാസ്, വിനയാ സച്ചിൻ എന്നിവരുമൊപ്പമുണ്ടായിരുന്നു.