
തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശപത്രിക സമർപ്പിക്കുന്ന ആദ്യദിനത്തിൽ ജില്ലയിൽ ലഭിച്ചത് ഒരു പത്രിക. തൃശൂർ ലോകസഭാ മണ്ഡലത്തിലേക്ക് സ്വതന്ത്ര സ്ഥാനാർത്ഥിയായി തമിഴ്‌നാട് സേലം സ്വദേശി ഡോ.എം.പത്മകുമാറാണ് ജില്ലാ വരണാധികാരിക്ക് പത്രിക നൽകിയത്.
പത്മകുമാറിന്റെ കൈവശം 49,000 രൂപയും ഇന്ത്യൻ ബാങ്കിൽ 1000 രൂപയും നിക്ഷേപമുണ്ട്. 5,000 രൂപ വിലമതിക്കുന്ന 1987 രജിസ്റ്റേർഡ് ഇരുചക്രവാഹനവും 34 ഗ്രാം സ്വർണവും മറ്റുമുള്ളതായി പറയുന്നു. പൊതു അവധിദിനങ്ങൾ ഒഴികെ ഏപ്രിൽ നാല് വരെ രാവിലെ 11 മുതൽ മൂന്ന് വരെ പത്രിക നൽകാം. ജില്ലാ വരണാധികാരിക്കോ സഹവരണാധികാരിയായ തൃശൂർ സബ് കളക്ടർക്കോ സമർപ്പിക്കാം. അഞ്ചിനാണ് സൂക്ഷ്മ പരിശോധന. പിൻവലിക്കാനുള്ള തീയതി എട്ട്.