sandeep

തൃശൂർ: ലോകസഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ താമര വിരിയുമെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. എൻ.ഡി.എ ലോകസഭാ മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൃശൂരിൽ എൽ.ഡി.എഫും യു.ഡി.എഫും സൗഹൃദ മത്സരമാണ് നടത്തുന്നത്. വാളയാർ കടന്നാൽ രണ്ടും ഒന്നാണ്. സുരേഷ് ഗോപിയെ തിരഞ്ഞെടുത്താൽ തൃശൂരിന്റെ വികസന സ്വപ്നം പൂവണിയുമെന്നും അദ്ദേഹം പറഞ്ഞു. എൻ.ഡി.എ കൺവീനർ അതുല്യഘോഷ് വെട്ടിയാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ അതുല്യഘോഷ് വെട്ടിയാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. വി.ഉണ്ണിക്കൃഷ്ണൻ, എം.ഡി.രാജീവ്, അഡ്വ.റൈജൻ മംഗലത്ത്, എസ്.പി.നായർ, പി.കെ.സന്തോഷ്, കെ.ആർ.ഹരി, ജസ്റ്റിൻ ജേക്കബ്, ഷംസുദ്ദീൻ, രവികുമാർ ഉപ്പത്ത് എന്നിവർ പ്രസംഗിച്ചു.