mic-

കയ്പമംഗലം : ചാലക്കുടി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബെഹനാൻ തീരദേശത്തെ എടത്തിരുത്തി, കയ്പമംഗലം, പെരിഞ്ഞനം, മതിലകം പഞ്ചായത്തുകളിൽ പര്യടനം നടത്തി. ആരാധനാലയങ്ങൾ, അഗതി മന്ദിരം, വ്യാപാര കേന്ദ്രം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മുതിർന്ന രാഷ്ട്രീയ പ്രവർത്തകരുടെ വീടുകൾ, മത്സ്യത്തൊഴിലാളി കുടുംബങ്ങൾ എന്നിവിടങ്ങളിൽ സ്ഥാനാർത്ഥിയെത്തി. രാവിലെ കയ്പമംഗലത്തെ കമ്പനിക്കടവ് ബീച്ചിൽ നിന്നാരംഭിച്ച പര്യടനം കൂരിക്കുഴി ജുമാമസ്ജിദ്, അയിരൂർ ക്ഷേത്രം, സെന്റ് ജോസഫ് ചർച്ച്, എം.ഐ.സി ഓർഫനേജ്, പുത്തൻപള്ളി എന്നിവിടങ്ങളിൽ സന്ദർശനം പൂർത്തിയാക്കി. തുടർന്ന് മറ്റ് പഞ്ചായത്തിൽ സ്ഥാനാർത്ഥിയുടെ പര്യടനം നടന്നു. കയ്പമംഗലം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുനിൽ പി.മേനോൻ, യു.ഡി.എഫ് ഭാരവാഹികൾ തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.