ravi

മാള : വെയിലിനെ തോൽപ്പിച്ച് ചാലക്കുടിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ.സി.രവീന്ദ്രനാഥിന്റെ പര്യടനം. പൊയ്യ ഹിന്ദി പ്രചാര കേന്ദ്രം
കോളേജിലെത്തിയ രവീന്ദ്രനാഥിന് ഊഷ്മള വരവേൽപ്പ് നൽകി. കൊടുങ്ങല്ലൂർ മണ്ഡലത്തിലെ പൊയ്യ, മാള സൗത്ത്, മാള നോർത്ത്, അഷ്ടമിച്ചിറ സൗത്ത്, അഷ്ടമിച്ചിറ നോർത്ത്, പുത്തൻചിറ ഈസ്റ്റ്, പുത്തൻചിറ വെസ്റ്റ്, വെള്ളാങ്ങല്ലൂർ നോർത്ത്, കോണത്തുകുന്നു വെസ്റ്റ് , കോണത്തുകുന്ന് ഈസ്റ്റ് എന്നിവിടങ്ങളിലും പര്യടനം നടത്തി. വി.ആർ.സുനിൽകുമാർ എം.എൽ.എ, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ.ഡേവിസ് മാസ്റ്റർ, എം.ആർ.അപ്പുക്കുട്ടൻ, മാള പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു, സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ.വി.സലീം, എൻ.സി.ഉഷാ കുമാരി എന്നിവരും ഒപ്പമുണ്ടായിരുന്നു.