ചേർപ്പ്: ചേനം ഗ്രാമത്തിലെത്തി എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. സുനിൽകുമാർ വോട്ട് അഭ്യർത്ഥിച്ചു. കായ്കനികൾ നൽകിയാണ് ഗ്രാമവാസികൾ സുനിൽ കുമാറിനെ വരവേറ്റത്. സമ്മേളനം സി.എൻ. ജയദേവൻ ഉദ്ഘാടനം ചെയ്തു. പി.ബി. ഷാജൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് സുബിത സുഭാഷ്, രജനി ഹരിഹരൻ, ഇ.എ. ഷാബിർ, സി.എം. ഷക്കീർ എന്നിവർ പ്രസംഗിച്ചു.