road
റോഡിന്റെ അറ്റകുറ്റ പണികൾ നടക്കുന്നു


കുന്നംകുളം: സംസ്ഥാനപാതയിൽ പെരുമ്പിലാവ് പട്ടാമ്പി റോഡിൽ കുടിവെള്ള പൈപ്പുപൊട്ടിയ ഭാഗത്ത് അറ്റുകുറ്റപ്പണി തുടങ്ങി. തൃത്താല കുടിവെള്ള പദ്ധതിയുടെ 45 വർഷം പഴക്കമുള്ള 700 എം.എം. പൈപ്പാണു കഴിഞ്ഞ ദിവസം പൊട്ടിയത്. ഒരു മാസം മുൻപ് ഉദ്ഘാടനം ചെയ്ത റോഡ് ഇതുമൂലം തകർന്നിരുന്നു. കാട്ടകാമ്പാൽ, പുന്നയൂർ, പുന്നയൂർക്കുളം, കടവല്ലൂർ, വടക്കേക്കാട്, പോർക്കുളം എന്നീ പഞ്ചായത്തുകളിലും കുന്നംകുളം നഗരസഭയുടെ ചില ഭാഗങ്ങളിലും ജലവിതരണം തടസപ്പെട്ടത് ജനങ്ങളെ ദുരിതത്തിലാക്കി. ഇന്നു മുതൽ ഭാഗികമായി ജലവിതരണം പുനരാരംഭിക്കുമെന്ന് ജലഅതോറിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു. സംസ്ഥാനപാതയിൽ ഗതാഗതത്തിനും തടസമുണ്ട്. ചരക്കുലോറികൾ പോലുള്ള വലിയ വാഹനങ്ങൾ മറ്റു വഴികളിലൂടെ കടത്തിവിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.