
തൃശൂർ : സനാതന ധർമ്മവും, ക്ഷേത്രവുമുൾപ്പെടെയുള്ള ധർമ്മ സ്ഥാപനങ്ങളും സംരക്ഷിക്കപ്പെടണമെന്ന് ക്ഷേത്ര സംരക്ഷണ സമിതി
സംസ്ഥാന പ്രവർത്തക സമിതി അംഗം എ.പി ഭരത്കുമാർ പറഞ്ഞു. സമിതി തൃശ്ശിവപേരൂർ ജില്ലാ വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വോട്ടവകാശ, നിർവ്വഹണം, സനാതന ധർമ്മ സംരക്ഷണത്തെയും, സർവ്വോപരി ദേശ സുരക്ഷയെയും മുൻനിർത്തിയാവണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ജില്ലാ അദ്ധ്യക്ഷൻ കെ. സതീശ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ് നാരായണൻ, ഉപാദ്ധ്യക്ഷൻ എം.വി. രവി, കെ. എസ്. സുദർശനൻ, സി.എം. ശശീന്ദ്രൻ, പി.ആർ പ്രഭാകരൻ, പി.ആർ. ഉണ്ണി, പി. വത്സലൻ,കെ.ആർ. ഗിരീശൻ എന്നിവർ സംസാരിച്ചു.