digital

തൃശൂർ : തൃശൂർ താലൂക്കിലെ ചാഴൂർ, പുള്ള്, ഇഞ്ചമുടി, മനക്കൊടി, തലപ്പിള്ളി താലൂക്കിലെ കോട്ടപ്പുറം എന്നീ വില്ലേജുകളിൽ ഡിജിറ്റൽ സർവേ കേരള സർവേയും അതിരടയാളവും ആക്ട് 9 (1) പ്രകാരം പൂർത്തിയാക്കി. ഇത്തരത്തിൽ തയ്യാറാക്കിയ സർവേ റെക്കോർഡുകൾ എന്റെ ഭൂമി പോർട്ടലിലും വിവിധ വില്ലേജുകളിലെ ക്യാമ്പ് ഓഫീസിലുമായി പ്രദർശിപ്പിച്ചിട്ടുണ്ട്. ഭൂവുടമസ്ഥർക്ക് https://entebhoomi.kerala.gov.in സന്ദർശിച്ച് രേഖകൾ ഓൺലൈനായും ചാഴൂർ വില്ലേജ് ഡിജിറ്റൽ സർവേ ക്യാമ്പ് ഓഫീസ് കമ്മ്യൂണിറ്റി ഹാളിന് സമീപത്തെ വനിതാ വിശ്രമ കേന്ദ്രം, പുള്ള് ആലപ്പാട് സഹകരണ സംഘം വളം ഡിപ്പോയ്ക്ക് സമീപമുള്ള ത്രീ സ്റ്റാർ കലാവേദി റോഡിലെ മഠത്തിൽ ഹൗസ്, ഇഞ്ചമുടി കുറുമ്പിലാവ് ചിറക്കൽ സ്വിറാത്വം മുസ്തഖീം സെക്കൻഡറി മദ്രസ, മനക്കൊടി നടുമുറി അൽ അസർ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, കോട്ടപ്പുറം എരുമപ്പെട്ടി പഞ്ചായത്ത് ഹാൾ എന്നിവിടങ്ങളിലും റെക്കാഡുകൾ പരിശോധിക്കാം. വിവരങ്ങൾക്ക് ഫോൺ: 0487 2334459.