meen-krishi
ചെമ്മാപ്പിള്ളി ശ്രീരാമൻചിറ പാടശേഖരത്തിലെ കുളത്തിൽ നടത്തിയ മത്സ്യക്കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം മുൻകൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കുന്നു.

അന്തിക്കാട്: ഫിഷറീസ് വകുപ്പിന്റെയും അന്തിക്കാട് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ യുവകർഷകരായ സനോജ് പുക്കാട്ട്, രാജേഷ് എം.നായർ, മനോജ് വാഴപ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ ശ്രീരാമൻ പാടശേഖരത്തിലെ 62 സെന്റ് കുളത്തിൽ നടത്തിയ മത്സക്കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം മുൻ കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിച്ചു. അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജീന നന്ദൻ അദ്ധ്യക്ഷയായി. വരാൽ, പിലോപ്പി എന്നീ വളർത്തു മത്സ്യങ്ങളാണ് കൃഷി ചെയ്തത്. വാർഡ് മെമ്പർമാരായ ശാന്ത സോളമൻ, കെ.കെ. പ്രദീപ്, മുൻ മെമ്പർ എ.ബി. ബാബു എന്നിവർ പങ്കെടുത്തു.