vazhapully-temple

വാഴപ്പുള്ളി ക്ഷേത്രത്തിൽ ആരംഭിച്ച സഹവാസ ക്യാമ്പ് കൊടുങ്ങല്ലൂർ, തൃപ്രയാർ മേഖലാ സ്വകാര്യ ദേവസ്വം ബോർഡ് ജനറൽ സെക്രട്ടറി എം.എസ്. രാധാക്യഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

എടമുട്ടം: കഴിമ്പ്രം വാഴപ്പുള്ളി ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ ദ്വിദിന സഹവാസ ക്യാമ്പ് ആരംഭിച്ചു. കൊടുങ്ങല്ലൂർ, തൃപ്രയാർ മേഖലാ സ്വകാര്യ ദേവസ്വം ബോർഡ് ജനറൽ സെക്രട്ടറി എം.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് വി.യു. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. വാടാനപ്പള്ളി എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്രം സെക്രട്ടറി ജെ.ജെ. രാധാകൃഷ്ണൻ, ടി.എം. ജയൻ തെക്കൂട്ട്, വി.കെ. ഹരിദാസൻ, സിനി എന്നിവർ സംസാരിച്ചു. രണ്ടുദിവസത്തെ ക്യാമ്പിൽ കുട്ടികൾക്ക് ബോധവത്കരണ ക്ലാസുകളും വിനോദത്തിനായി വിവിധ കളി ഉപകരണങ്ങളും ക്ഷേത്ര പരിസരത്ത് ഒരുക്കിയിട്ടുണ്ട്. നൂറോളം കുട്ടികൾ സഹവാസ ക്യാമ്പിൽ പങ്കെടുക്കുന്നു.