1

തൃശൂർ : രംഗചേതന വേനലവധിക്കാല കുട്ടികളുടെ നാടക ശിൽപ്പശാല 'കളിവെട്ടം' 39ാം വർഷത്തിലേക്ക്. കൊവിഡ് കാലത്തും മുടക്കമില്ലാതെ നടത്തിയ കളിവെട്ടം നാടക ശിൽപ്പശാല ഈ വർഷം ഏപ്രിൽ 8 ന് തുടങ്ങി മേയ് നാലിന് സമാപിക്കും. കേരള സംഗീത നാടക അക്കാഡമി നാട്യഗൃഹത്തിൽ രാവിലെ പത്ത് മുതൽ അഞ്ച് വരെയാണ് പരിശീലനം. നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന കളിയിടങ്ങളെ കുട്ടികളുടെ നാടകവേദിയിലൂടെ തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് കളിവെട്ടം. നാടക പ്രവർത്തകൻ കെ.വി.ഗണേഷാണ് ശിൽപ്പശാല ഡയറക്ടർ. ഒമ്പതിനും 16നും ഇടയിലുള്ള ദിവസവും വീട്ടിൽ നിന്നെത്തി തിരിച്ചു പോകാൻ കഴിയുന്ന കുട്ടികൾക്ക് പങ്കെടുക്കാം. പ്രവേശനം സൗജന്യം. വിവരങ്ങൾ അറിയാനും രജിസ്ട്രേഷനും ഫോൺ : 9447114276.