തൃശൂർ: ജില്ലയിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചുള്ള ഉത്തരവ് ഓർഡർ സോഫ്ട് വെയറിൽ പ്രസിദ്ധീകരിച്ചു. അതത് സ്ഥാപന മേധാവികൾ തങ്ങളുടെ കാര്യാലയത്തിലെ ജീവനക്കാർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ടോയെന്ന് ഉറപ്പാക്കണം.
സോഫ്ട്‌വെയറിൽ നിന്ന് ഉത്തരവുകൾ ഡൗൺലോഡ് ചെയ്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകി സോഫ്റ്റ്വെയറിലെ ഓർഡർ സെർവ്ഡ് സ്റ്റാറ്റസ് ഓപ്ഷനിൽ രേഖപ്പെടുത്തണമെന്നും കളക്ടർ അറിയിച്ചു.
ജീവനക്കാർക്കുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ച പരിശീലന ക്ലാസുകൾ മണ്ഡലാടിസ്ഥാനത്തിൽ മൂന്ന്, നാല്, അഞ്ച് തീയതികളിൽ നടത്തും. ഡ്യൂട്ടി ഉത്തരവുകൾ ലഭിച്ച ഉദ്യോഗസ്ഥർ ക്ലാസുകളിൽ നിർബന്ധമായും പങ്കെടുക്കണമെന്നും കളക്ടർ അറിയിച്ചു.