 
തൃശൂർ: മുസ്‌ലിംഫോബിയ എന്ന ഇല്ലാക്കഥ സൃഷ്ടിച്ച് കേരളത്തിൽ രാഷ്ട്രീയപാർട്ടികൾ ഹിന്ദു ഫോബിയ നടത്തുന്നുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആർ.വി. ബാബു. ഹിന്ദു ഐക്യവേദിയുടെ ജില്ലാ വാർഷികസമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സി.എ.എ വിരുദ്ധ സമരവും വിഴിഞ്ഞം തുറമുഖ സമരവും നടന്നപ്പോൾ എടുത്ത ഗുരുതരകേസുകൾ പിൻവലിച്ച സംസ്ഥാന സർക്കാർ അഞ്ചുവർഷം കഴിഞ്ഞിട്ടും ശബരിമല സമരത്തിൽ പങ്കെടുത്തവരുടെ പേരിലുള്ള കേസുകൾ പിൻവലിക്കാൻ തയ്യാറായില്ലെന്ന് ബാബു കുറ്റപ്പെടുത്തി. ഹിന്ദു ഐക്യവേദി തൃശൂർ താലൂക്ക് പ്രസിഡന്റ് വി. മുരളീധരൻ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധാകരൻ, സംസ്ഥാന സെക്രട്ടറി എം.വി. മധുസൂദനൻ, ശ്യാം മോഹൻ, ഹരി മുള്ളൂർ, കെ.കെ. മുരളി, വി. ഗിരിധരൻ, സിബി പ്രദീപ്കുമാർ , പ്രസാദ് കാക്കശ്ശേരി, രാജൻ കുറ്റുമുക്ക്, പി.എൻ. അശോകൻ, പി. സുനിൽകുമാർ സംസാരിച്ചു.