kit

തൃപ്രയാർ : വ്രതമാസത്തിന്റെ വിശുദ്ധിയിൽ സക്കാത്തും റംസാൻ കിറ്റും സമ്മാനിച്ച് സ്‌നേഹത്തണലിന്റെ ജീവകാരുണ്യ സംരംഭം. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തീരദേശത്ത് ശ്രദ്ധേയമായ സ്‌നേഹത്തണൽ ചാരിറ്റബിൾ ട്രസ്റ്റാണ് ജീവിത പ്രയാസമനുഭവിക്കുന്നവർക്ക് റംസാൻ കിറ്റും സക്കാത്തും നൽകിയത്.

വലപ്പാട് പുത്തൻ പള്ളി മഹല്ല് ഖത്തീബ് അബ്ദുസമദ് ഫൈസി, വലപ്പാട് സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരി ഫാദർ ജെൻസ് തട്ടിൽ, വെന്നിക്കൽ ശിവക്ഷേത്രം മേൽശാന്തി തരണനെല്ലൂർ സന്ദീപ് നമ്പൂതിരി എന്നിവർ മുഖ്യാതിഥികളായി. ട്രസ്റ്റ് പ്രസിഡന്റ് അബ്ദുൾ ഗഫൂർ വി.സി അദ്ധ്യക്ഷനായി. എം.എ.സലിം, കെ.സി.അശോകൻ, ഹഫ്‌സത്ത്.പി.സി, ടി.വി.ശ്രീജിത്ത്, രാജൻ പട്ടാട്ട്, ഷൺമുഖരാജ് മാസ്റ്റർ, ബാബു കുന്നുങ്ങൽ, എ.എൻ.ജി.ജെയ്‌ക്കോ മാസ്റ്റർ, പി.എം.നസീർ തുടങ്ങിയവർ സംസാരിച്ചു.