manjonam

കൊടുങ്ങല്ലൂർ: കുഡുംബി സമുദായത്തിന്റെ മഞ്ഞോണ മഹോത്സവത്തോടനുബന്ധിച്ച് കുരുംബാമ്മ ക്ഷേത്രസന്നിധിയിൽ ഗുരുതിക്കുളി നടത്തി. ചേന്ദംകുളം പരിസരത്ത് നിന്നും രാവിലെ ദീപാരാധനയും താലം പൂജയ്ക്ക് ശേഷം വാദ്യമേളങ്ങളോടെ കാവടി ആരംഭിച്ച് പട്ട് എഴുന്നെള്ളത്ത് കുരുംബാമ്മ ക്ഷേത്രസന്നിധിയിലെത്തി. തുടർന്ന് ഗോവയിൽ നിന്ന് കടൽ മാർഗം വഞ്ചിയിൽ പാലായനം ചെയ്ത് കൊടുങ്ങല്ലൂരമ്മയിൽ അഭയം നേടിയതിന്റെ ഓർമ്മ പുതുക്കി ഭഗവതി ക്ഷേത്രത്തിന്റെ കിഴക്കെ നടയിൽ നിന്ന് വഞ്ചിയെ താളമേളത്തോടെ കുരുംബാമ്മക്ഷേത്ര സന്നിധിയിൽ എത്തിച്ചു. വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം വഞ്ചിയിൽ ചുണ്ണാമ്പ്, മഞ്ഞൾ എന്നിവ കലക്കി ഗുരുതിക്കുളിക്ക് (മഞ്ഞക്കുളി ) ശേഷം, ക്ഷേത്രത്തിലെ സമുദായത്തിന്റെ തനതു വഴിപാടായ തണ്ണീരാമൃതം സ്വീകരിച്ച് മഹോത്സവം സമാപിച്ചു. കെ.കെ. അജിത്ത് കുമാർ, വി.പി. പ്രജിത്ത്, കെ.എം. ദിലീപ് കുമാർ, കെ. രവിനാഥ്, രേഷ്മ എന്നിവർ നേതൃത്വം നൽകി.