എസ്.എൻ.ഡി.പി മണ്ണുത്തി യൂണിയൻ കമ്മിറ്റിയുടെയും യൂണിയൻ വനിതാ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ നടന്ന ഏകദിന ശിൽപ്പശാല മണ്ണുത്തി യൂണിയൻ സെക്രട്ടറി ബ്രുഗുണൻ മനയ്ക്കലാത്ത് ഉദ്ഘാടനം ചെയ്യുന്നു.
മണ്ണുത്തി: പാർശ്വവത്കരിക്കപ്പെട്ടവരുടെ മോചനത്തിനായി ശ്രീനാരായണ ഗുരുദേവൻ സ്ഥാപിച്ച എസ്.എൻ.ഡി.പി യോഗ പ്രവർത്തനത്തിന്റെ ഭാഗമാകാൻ എല്ലാ സമുദായങ്ങങ്ങളും മുന്നോട്ട് വന്നാലേ സമുദായത്തിന് പുരോഗതി ഉണ്ടാവുകയുള്ളെന്ന് എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.ടി. മന്മഥൻ. എസ്.എൻ.ഡി.പി മണ്ണുത്തി യൂണിയൻ കമ്മിറ്റിയുടെയും യൂണിയൻ വനിതാ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ നടന്ന ഏകദിന ശിൽപ്പശാലയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ണുത്തി യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ബീനയുടെ അദ്ധ്യക്ഷതയിൽ നടന്ന ശിൽപ്പശാല മണ്ണുത്തി യൂണിയൻ സെക്രട്ടറി ബ്രുഗുണൻ മനയ്ക്കലാത്ത് ഉദ്ഘാടനം ചെയ്തു. മണ്ണുത്തി യൂണിയൻ പ്രസിഡന്റ് ഇ.കെ. സുധാകരൻ ഭദ്രദീപം തെളിച്ചു. ശ്രീനാരായണ പെൻഷനേഴ്‌സ് കൗൺസിൽ കേന്ദ്ര സമിതി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ.എം.എൻ. ശശിധരൻ, യൂത്ത് മൂവ്‌മെന്റ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ചിന്തു ചന്ദ്രൻ, ബി.എഡ്. പരീക്ഷയിൽ നാലാം റാങ്ക് നേടിയ അമൃത അരുൺ എന്നിവരെ യോഗത്തിൽ ആദരിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യൻ പൊന്നൂക്കര,യൂണിയൻ കൗൺസിലർമാരായ ടി.കെ. ശിവദാസൻ താമരശ്ശേരി, എൻ.കെ.രാമൻ, ജനാർദ്ദനൻ പുളിങ്കുഴി, ശ്രീനാരായണ പെൻഷനേഴ്‌സ് കൗൺസിൽ മണ്ണുത്തി യൂണിയൻ പ്രസിഡന്റ് കെ.ഡി.മനോജ്, സെക്രട്ടറി കെ.എസ്. രമേശൻ, യൂണിയൻ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് കെ.എസ്. വിനൂപ്, മണ്ണുത്തി യൂണിയൻ വനിതാ സംഘം സെക്രട്ടറി കെ.ജി. കുമാരി,വനിതാ സംഘം കമ്മിറ്റി അംഗം വൃന്ദ എന്നിവർ സംസാരിച്ചു.