ചാലക്കുടി: വിഷുവിന്റെ വരവറിയിച്ച് ദേശീയപാതയോരത്ത് പൂത്തുലഞ്ഞ് കണിക്കൊന്ന. ചാലക്കുടി മുനിസിപ്പൽ ജംഗ്ഷനിലെ മേൽപ്പാലം മുതൽ പോട്ടവരെ നിരവധി കൊന്ന മരങ്ങളാണ് പൂവിട്ടു നിൽക്കുന്നത്. ഇക്കൊല്ലമാണ് ദേശീയ പാതയെ വേർതിരിക്കുന്ന ബണ്ടിൽ ഇത്രയേറെ കണിക്കൊന്നകൾ പൂത്തത്. ആഴ്ചകൾക്ക് മുമ്പ് ഇവ തളിർത്തു തുടങ്ങി. മേടപ്പുലരിയുടെ തലേനാൾ വരെ ഇവയുടെ ഭംഗി യാത്രക്കാർക്ക് ആസ്വദിക്കാം. വളർച്ച കുറഞ്ഞ വൃക്ഷത്തൈകൾ നട്ടുവളർന്ന മീഡിയനുകളിൽ കണിക്കൊന്നകൾക്കും സ്ഥാനമുണ്ട്. പലതരം ചെടികൾ തളിർക്കുന്നുണ്ടെങ്കിലും പീതാംബര ശോഭ പരത്തുന്ന സംസ്ഥാന പുഷ്പങ്ങൾ ഏറ്റവും പ്രിയപ്പെട്ടതായി മാറുന്നു. സ്ഥിരം വെള്ളം നനയ്ക്കുന്നത് കടുത്ത വേനലിലും ചെടികൾക്കും ചെറുവൃക്ഷങ്ങൾക്കും ഇവിടെ വളർച്ചയ്ക്ക് അനുകൂല ഘടകമാണ്.