കാഞ്ഞാണി: ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി അഡ്വ. വി.എസ്. സുനിൽകുമാറിന്റെ മണലൂർ നിയോജക മണ്ഡലം പര്യടനം ഇന്ന് രാവിലെ 7.30ന് അരിമ്പൂർ സെന്ററിൽ നിന്നും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ബേബി ജോൺ ഉദ്ഘാടനം ചെയ്യും. സ്വീകരണ പരിപാടി
രാവിലെ 11 വരെയും ഉച്ചതിരിഞ്ഞ് 3 ന് തുടങ്ങി വൈകിട്ട് 6 വരെയുമായിരിക്കും. ഇടതുപക്ഷ തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് മുരളി പെരുനെല്ലി എം.എൽ.എ, എൽ.ഡി.എഫ് കൺവീനർ ടി.വി. ഹരിദാസൻ, തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി വി.ആർ. മനോജ്, ട്രഷറർ കെ.വി. വിനോദൻ എന്നിവർ നേതൃത്വം നൽകും.
വെളത്തൂർ ചിത്ര സെന്റർ, മനക്കൊടി ആശാരി മൂല, ആനക്കാട്, കാരമുക്ക് നാല്‌സെന്റ്, കുട്ടമുഖം, തൃത്തല്ലൂർ സെന്റർ, നടുവിൽക്കര പുല്ലൻ സെന്റർ, പാലാഴി ബാങ്ക് സെന്റർ, കമ്പനി സെന്റർ, കരുവാൻപാടം, കണ്ണോത്ത് മില്ല് സെന്റർ, തൊയക്കാവ് സെന്റർ, പാടൂർ കൈതമുക്ക്, മുല്ലശേരി സെന്റർ, പറമ്പൻതളി ലക്ഷംവീട് കോളനി, എലവത്തൂർ, പെരുവല്ലൂർ സെന്റർ, മമ്മായി സെന്റർ, പാറ സെന്റർ, അബ്ദുൾ റഹിമാൻ പീടിക പരിസരം, കാക്കശ്ശേരി അനശ്വര ക്ലബ് പരിസരം, ചുക്കു ബസാർ, വെന്മേനാട് അമ്പലനട, കാശ്മീർ റോഡ് പരിസരം, മാമ ബസാർ, പാല ബസാർ, ചൊവ്വല്ലൂർപടി തിരിവ്, ചൊവ്വല്ലൂർ സെന്റർ, കൂനംമുച്ചി, മറ്റം സെന്റർ, ആളൂർ സെന്റർ, പെരുമണ്ണ്, മത്തനങ്ങാടി, മണലി, വെട്ടുകാട് തുടങ്ങി 37 കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം പയ്യൂർ മദ്രസ പരിസരത്ത് സമാപിക്കും.