football

കാടുകുറ്റി: കാമറൂൺ റിക്രിയേഷൻ എഫ്.സിയുടെ പത്താം ഫ്‌ളഡ് ലൈറ്റ് ഫുട്ബാൾ ടൂർണമെന്റ് സമാപിച്ചു. ലബാംബാ മാള ക്രൗൺ മുപ്പത്തടത്തെ പരാജയപ്പെടുത്തി. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എം.കെ.ശിവൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി.അയ്യപ്പൻ മുഖ്യാതിഥിയായി. സെക്രട്ടറി എം.കെ.നാരായണൻ, കൺവീനർ വി.കെ.ഷിനോദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, ക്ലബ്ബ് പ്രസിഡന്റ് ബാബു എന്നിവർ സമ്മാനദാനം നിർവഹിച്ചു. ഫോക്‌ലോർ അക്കാഡമി അവാർഡ് ജേതാവ് രാമചന്ദ്രൻ, വിനയാ സുരേന്ദ്രൻ എന്നിവരെ ആദരിച്ചു.