വർക്കല: ജോയിന്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി നടന്നുവന്ന നന്മ സാംസ്കാരിക വേദിയുടെ ഭൂതക്കണ്ണാടി എന്ന തെരുവ് നാടകത്തിന്റെ ജില്ലാതല പര്യടനം വർക്കലയിൽ സമാപിച്ചു. ജോയിന്റ് കൗൺസിൽ വൈസ് ചെയർപേഴ്സൺ എം.എസ്. സുഗൈതകുമാരി പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം വി.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ വർക്കല മണ്ഡലം സെക്രട്ടറി വി. മണിലാൽ,ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.എം നജീം, വി.കെ മധു,ആർ.സിന്ധു, കെ.സുരകുമാർ, എസ്.അജയകുമാർ,സതീഷ് കണ്ടല,ആർ.സരിത,ദേവികൃഷ്ണ.എസ്,ആർ.എസ്.സജീവ്,ഡി.ബിജിന,സന്തോഷ്‌.വി,വൈ.സുൽഫീക്കർ, കൃഷ്ണകുമാർ.ടി.ജെ,അരുൺജിത്ത്.എ.ആർ എന്നിവർ സംസാരിച്ചു.