nda

വർക്കല: വർക്കലയുടെ വിനോദസഞ്ചാര സാദ്ധ്യതകളെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്താനുള്ള നടപടികളുണ്ടാകണമെന്നും തകർന്നുപോകുന്ന ഫ്ലോട്ടിംഗ് ബ്രിഡ്ജുകളല്ല ഉണ്ടാകേണ്ടതെന്നും വി.മുരളീധരൻ പറഞ്ഞു.

വർക്കലയുടെ മുഖച്ഛായ മാറ്റുന്ന ടൂറിസം പദ്ധതികൾ ഉറപ്പാക്കാൻ ദേശീയ ജനാധിപത്യ സഖ്യത്തിനൊപ്പം ജനങ്ങൾ നിൽക്കണമെന്നും വി.മുരളീധരൻ പറഞ്ഞു. എൻ.ഡി.എ വർക്കല നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർക്കല റെയിൽവേ സ്റ്റേഷൻ വികസനത്തിന് 174 കോടി കേന്ദ്രസർക്കാർ അനുവദിച്ചു. എല്ലാവർക്കും വീട്,കുടിവെള്ളം,മികച്ച ഗതാഗത സംവിധാനം എന്നിങ്ങനെ രാജ്യത്ത് വൻമുന്നേറ്റം ഇക്കാലത്ത് ഉണ്ടായിട്ടുണ്ട്. പെൻഷൻ പോലും നൽകാൻ കഴിയാത്ത സർക്കാർ കടക്കെണിയിൽ നിന്ന് കടക്കെണിയിലേക്ക് പോകുമ്പോഴും സംസ്ഥാന സർക്കാരിന്റെ ധൂർത്താണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ് കൺവെൻഷൻ ഉദ്ഘാടനം ചെയ്‌തു.

ജില്ലാ സെക്രട്ടറി മുളയറ രതീഷ്,ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അജി.എസ്.ആർ.എം,ജില്ലാ സെക്രട്ടറി വേണു കാരണവർ, അഡ്വ.ആർ.അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.