
തിരുവനന്തപുരം : അമൃതാ സ്വാശ്രയസംഘം എട്ടാം വാർഷികവും മാതാഅമൃതാനന്ദമയിയുടെ ധനസഹായവിതരണവും തയ്യൽ യൂണിറ്റിന്റെ സർട്ടിഫിക്കറ്റ് വിതരണവും താമരക്കുളം അമൃതാനന്ദമയിമഠം ആശ്രമത്തിൽ നടന്നു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്തു.അമൃതാസ്വാശ്രയ സംഘം ചിറയിൻകീഴ് യൂണിറ്റ് പ്രസിഡന്റ് സി.വിഷ്ണുഭക്തൻ അദ്ധ്യക്ഷത വഹിച്ചു. തിരിച്ചടവില്ലാത്ത സഹായധനവിതരണത്തിനായി 3 കോടിയോളം രൂപയാണ് അമ്മ വിവിധ ഘട്ടങ്ങളിലായി ചിറയിൻകീഴ് യൂണിറ്റിന് നൽകിയത്. ഇതിന്റെ ഭാഗമായി നിർദ്ധനരായ കുട്ടികൾക്ക് ഉയർന്ന വിദ്യാഭ്യാസം,സൗജന്യ ചികിത്സ,സൗജന്യ കമ്പ്യൂട്ടർ പഠനം എന്നിവയും നൽകിവരുന്നുണ്ട്.യൂണിറ്റ് നൽകിയ തയ്യൽ പരിശീലനത്തിലൂടെ നിരവധി വനിതകൾ സ്വയം പര്യാപ്തതയിലേക്ക് കടന്നു. 8 വർഷത്തോളമായി ചിറയിൻകീഴ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചിട്ട്.ആറായിരം കുടുംബങ്ങളിൽ നിന്ന് എണ്ണായിരം കുടുംബങ്ങളിലേക്ക് യൂണിറ്റിന്റെ സഹായം വ്യാപിപ്പിക്കാൻ അമ്മ നിർദ്ദേശിച്ചിരിക്കുകയാണെന്നും വിഷ്ണുഭക്തൻ പറഞ്ഞു.പ്രതിഭാ അശോകൻ,കൂട്ടിൽ രാജൻ,സ്വാശ്രയസംഘം ഭാരവാഹികളായജോസ്,ജയകുമാർ,രാജൻ,ശിവദാസൻ,പ്രീത,സുഗന്ധി,ഷീജ,ബീന,സുമ തുടങ്ങിയവർ പങ്കെടുത്തു.
അമൃതാ സ്വാശ്രയസംഘം വാർഷികത്തോടനുബന്ധിച്ച് നടന്ന ധനസഹായവിതരണം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ നിർവഹിക്കുന്നു.സി.വിഷ്ണുഭക്തൻ,പ്രതിഭാ അശോകൻ,കൂട്ടിൽ രാജൻ,ജോസ്,ജയകുമാർ,രാജൻ,ശിവദാസൻ,പ്രീത,സുഗന്ധി,ഷീജ,ബീന,സുമ തുടങ്ങിയവർ സമീപം