v-joy

വർക്കല: ആറ്റിങ്ങലിന്റെ മണ്ണിൽ വിജയം ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പ് പോരാട്ടത്തിന് മൂന്ന് മുന്നണികളും കച്ച മുറുക്കി പ്രചാരണം ശക്തമാക്കി. ജനമനസുകളെ തങ്ങൾക്ക് അനുകൂലമാക്കി മാറ്റാനുള്ള തത്രപ്പാടിലാണ് സ്ഥാനാർത്ഥികൾ. അഡ്വ.വി.ജോയി ഇന്നലെ രാവിലെ മണമ്പൂർ,ഒറ്റൂർ,ആലംകോട്, കാരേറ്റ്,കിളിമാനൂർ പ്രദേശങ്ങളിൽ പര്യടനം നടത്തിയ ശേഷം നഗരൂർ ശ്രീശങ്കരാ കോളേജിൽ വിദ്യാർത്ഥികളുമായി സംവദിച്ചു. ഇലകമണിൽ നടന്ന കുടുംബശ്രീ അംഗങ്ങൾക്കുള്ള ലോൺ മേള ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വി.ജോയിക്ക് ആറ്റിങ്ങലിൽ സ്വീകരണം ഒരുക്കിയിരുന്നു. വാമനപുരം മണ്ഡലം എൽ.ഡി.എഫ് കൺവെൻഷനിൽ പങ്കെടുത്ത ശേഷം നെടുമങ്ങാട് ടൗണിൽ പര്യടനം നടത്തി. രാവിലെ 9.30ന് വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രത്തിൽ കൊടിയേറ്റ് ചടങ്ങിൽ പങ്കെടുത്തുകൊണ്ട് വി.ജോയ് ഇന്നത്തെ പര്യടനത്തിന് തുടക്കം കുറിക്കും. വട്ടപ്ലാമൂട് പൊതുപരിപാടിയിൽ പങ്കെടുത്ത ശേഷം ചിറയിൻകീഴ് മണ്ഡലത്തിൽ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് സന്ദർശനംനടത്തും. ഉച്ചയ്ക്ക് ശേഷം മുരുക്കുമ്പുഴയിൽ നടക്കുന്ന ചിറയിൻകീഴ് മണ്ഡലം എൽ.ഡി.എഫ് കൺവെൻഷനിൽ പങ്കെടുക്കും. വൈകിട്ട് നെടുമങ്ങാട് ടൗൺ സന്ദർശനം.

വിവിധ തിരഞ്ഞെടുപ്പ് കമ്മിറ്റികളിൽ പങ്കെടുത്തുകൊണ്ടാണ് അടൂർ പ്രകാശ് ഇന്നലെ പര്യടനം ആരംഭിച്ചത്. കോലിയക്കോട് മണ്ഡലം യു.ഡി.എഫ് കൺവെൻഷനിലും വിതുരയിലും നെല്ലനാടും അടൂർ പ്രകാശ് പര്യടനം നടത്തി. ഇന്ന് ഔദ്യോദിക പരിപാടികളും പര്യടനവുമായി കാട്ടാക്കട മണ്ഡലത്തിൽ

പാർട്ടി പ്രവർത്തകർക്കൊപ്പം പ്രചാരണത്തിൽ സജീവമാകും.എൻ.ഡി.എ സ്ഥാനാർത്ഥി വി.മുരളീധരൻ പത്തനംതിട്ടയിലെ പൊതുപരിപാടികളിൽ പങ്കെടുത്ത ശേഷം ഇന്നലെ വൈകിട്ടോടെ ഊരൂട്ടമ്പലത്ത് പദയാത്ര നടത്തി.ഇന്ന് ഉച്ചയ്‌ക്ക് വാമനപുരം എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ മുരളീധരൻ പത്രസമ്മേളനം നടത്തും.വിവിധ രാഷ്ട്രീയ പാർട്ടികളിലെ പ്രമുഖനേതാക്കളെ ബി.ജെ.പിയിൽ അംഗത്വം നൽകി സ്വീകരിക്കുമെന്നുള്ള വിവരവും പാർട്ടി പ്രാദേശിക നേതാക്കൾ പങ്കുവയ്ക്കുന്നുണ്ട്.