seed-distribution

ചിറയിൻകീഴ്: ചിറയിൻകീഴ് ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ വാഴക്കന്ന്, കിഴങ്ങുവർഗ വിത്ത് വിതരണം സംഘടിപ്പിച്ചു. ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി.മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ചിറയിൻകീഴ് കൃഷി ഭവനിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് മെമ്പർ കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റുമാരായ വി.സിന്ധു, കാർത്തിക.ജെ.എസ് തുടങ്ങിയവർ പങ്കെടുത്തു. കൃഷി ഓഫീസർ എസ്.ജയകുമാർ സ്വാഗതവും അസിസ്റ്റന്റ്കൃഷി ഓഫീസർ എസ്.അനിൽകുമാർ നന്ദിയും പറഞ്ഞു. ജനകീയാസൂത്രണ പദ്ധതി 2023-24ന്റെ ഭാഗമായി ചിറയിൻകീഴ് ബ്ലോക്ക് കിഴങ്ങുവർഗ,​വാഴ കൃഷി വികസന പദ്ധതിയുടെ ഭാഗമായാണ് തിരഞ്ഞെടുത്ത പത്തു വനിതാ ഗ്രൂപ്പുകൾക്ക് നടീൽ വസ്തുക്കൾ വിതരണം ചെയ്തത്. ഒരു ഗ്രൂപ്പിന് നൂറ് വാഴക്കന്നുകളും ആയിരം രൂപ ചിലവ് വരുന്ന ചേന, ചേമ്പ്, ഇഞ്ചി, കാച്ചിൽ തുടങ്ങിയ വിത്തുകളുമാണ് നൽകിയത്. ബ്ലോക്കിലെ ആറ് ഗ്രാമപഞ്ചായത്തുകളിലായി നൂറ്റിയമ്പത് ജെ.എൽ.ജി ഗ്രൂപ്പുകൾക്ക് പദ്ധതി ആനുകൂല്യമുണ്ട്.