വിതുര:വിനോബാനികേതൻ യു.പി.എസ് വാർഷികാഘോഷം നിലാവ് 2024 നാളെ വിവിധപരിപാടികളോടെ നടക്കും.ചീഫ് വിജിലൻസ് ഒഫീസർ ബി.കെ.പ്രശാന്തൻകാണി ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് ആർ.സുവർണകുമാർ അദ്ധ്യക്ഷത വഹിക്കും. ഹെഡ്മിസ്ട്രസ് എൻ.സജി സ്വാഗതം പറയും. തൊളിക്കോട് പഞ്ചായത്ത് സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻമാരായ ആർ.ലിജുകുമാർ, തോട്ടുമുക്ക്അൻസർ,വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം എസ്.എസ്.ഫർസാന,മാനേജർ രാമഹരി,തച്ചൻകോട് വാർഡ്മെമ്പർ തച്ചൻകോട് വേണുഗോപാൽ,ചെട്ടിയാംപാറ വാർഡ്മെമ്പർ ബി.പ്രതാപൻ,മലയടി വാർഡ് മെമ്പർ എസ്.ബിനിതാമോൾ,പാലോട് എ.ഇ.ഒ ,ഷീജാകുമാരി, എം.പി.ടി.എ പ്രസിഡന്റ് എൻ.എച്ച് ജുബൈരിയാബീവി, സ്റ്റാഫ്സെക്രട്ടറി എസ്.ബിന്ദു, കെ.എൽ.ജയൻബാബു, വി.എസ്.ഹണികുമാർ എന്നിവർ പങ്കെടുക്കും.