വിതുര: വിതുര പഞ്ചായത്തിലെ തേവിയോട് വാർഡിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വർക്ക് ഷെഡിന്റെ ഉദ്ഘാടനം ജി.സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു. വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാആനന്ദ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ധ്യ.ബി.എസ്,വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം ശ്രീലത ആനപ്പാറ,വിതുര പഞ്ചായത്ത് സി.ഡി.എസ് അദ്ധ്യക്ഷ സി.എസ്.ഉഷാകുമാരി എന്നിവർ പങ്കെടുത്തു.