ആറ്റിങ്ങൽ: മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 12 ന് . സി.പി.എമ്മിലെ എ .ചന്ദ്രബാബുവിനെ കഴിഞ്ഞ ദിവസം അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കിയിരുന്നു. 20 അംഗ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത ഇവിടെ ,6 അംഗങ്ങളുള്ള ഇടത് മുന്നണി രണ്ട് സ്വതന്ത്രരുടെ പിൻതുണയോടെ ഭരണത്തിലെത്തുകയായിരുന്നു. 12ന് ഇത് ആവർത്തിക്കാനാണ് സാദ്ധ്യത . പ്രസിഡന്റ് സ്ഥാനം മാറിക്കൊടുക്കാത്തതിനെ തുടർന്ന് സി.പി.ഐ അംഗം പള്ളിയറ ശശി ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ സ്ഥിരം ചെയർമാൻ സ്ഥാനം നേരത്തേ രാജി വച്ചിരുന്നു. തുടർന്നു ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജയും ചേർന്ന് കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിൽ ഒപ്പിടുകയായിരുന്നു. ഇതറിഞ്ഞ് ബി.ജെ. പിയും അവിശ്വാസത്തിന് നോട്ടീസ് നൽകി. അവിശ്വാസം പാസാവുകയും ചെയ്തു.കക്ഷിനില.: ബി.ജെ.പി 7,എൽ.ഡി.എഫ് 6 , കോൺഗ്രസ് 5, സ്വതന്ത്രർ 2.