വിതുര: മേമല റസിഡന്റ്സ് അസോസിയേഷൻ വാർഷികവും ആയുർവേദ മെഡിക്കൽക്യാമ്പും മേമല പോസ്റ്റ്ഒാഫീസ് ജംഗ്ഷനിൽ നടന്നു. വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാആനന്ദ് ഉദ്ഘാടനം ചെയ്തു.. റസിഡന്റ്സ് പ്രസിഡന്റ് എൻ.രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു.. ഫ്രാറ്റ് വിതുര മേഖലാപ്രസിഡന്റ് ജി.ബാലചന്ദ്രൻനായർ, സെക്രട്ടറി തെന്നൂർ ഷിഹാബ്, മെഡിക്കൽഒാഫീസർ എസ്.ആർ.ഹാരജ,മേമലവാർഡ് മെമ്പർ മേമല വിജയൻ,തള്ളച്ചിറ വാർഡ് മെമ്പർ എ.സിന്ധു,ജി.എൽ.അനിൽകുമാർ,വി.വിഷ്ണു,കെ.പി.രാജീവ്കുമാർ,സി.എസ്.ഉഷാകുമാരി, എന്നിവർ പങ്കെടുത്തു.