p

തിരുവനന്തപുരം: ഐ.ടി, വ്യവസായ പാർക്കുകളിൽ മദ്യശാലകൾ വൈകാതെ തുറക്കും. ഇതിനുള്ള ചട്ടഭേദഗതികൾക്ക് നിയമസഭാ സബ്ജക്ട് കമ്മിറ്റി പ്രതിപക്ഷ അംഗങ്ങളുടെ വിയോജനത്തോടെ അംഗീകാരം നൽകി. സർക്കാരിന്റെ പരിശോധനയ്ക്ക് ശേഷം ഇത് ഉത്തരവായി ഇറങ്ങും.

ഐ.ടി പാർക്കുകളിൽ മദ്യവില്പനയ്ക്ക് അനുമതി നൽകാൻ കഴിഞ്ഞ സർക്കാരാണ് തീരുമാനമെടുത്തത്. പിന്നീട് ലൈസൻസ് പരിധിയിൽ വ്യവസായ പാർക്കുകളെ കൂടി ഉൾപ്പെടുത്തി. ക്ലബ്ബുകൾക്കുള്ള ലൈസൻസാവും ഇവിടെയും നൽകുക. ഫീസ് 20 ലക്ഷം.

ബിയറും വൈനും വിദേശമദ്യവും വിളമ്പാം. വിദേശമദ്യ ചില്ലറവില്പന ശാലകൾക്കും ബാറുകൾക്കും നിശ്ചയിച്ചിട്ടുള്ള ദൂരപരിധി ഇവയ്ക്ക് ബാധകമല്ല. ഒരു പാർക്കിന് ഒരു മദ്യവില്പന കേന്ദ്രം എന്ന നിലയ്ക്കാണ് നേരത്തെ ആലോചനകൾ നടന്നതെങ്കിലും ആവശ്യപ്പെടുന്ന വ്യവസായ സ്ഥാപനത്തിന് ലൈസൻസ് അനുവദിക്കുന്ന തരത്തിലാവും വിജ്ഞാപനം വരിക. ഇങ്ങനെ സ്ഥാപനങ്ങൾക്ക് നേരിട്ട് ലൈസൻസ് കൊടുത്താൽ നിയന്ത്രണമില്ലാതാവും എന്നതിലാണ് പ്രതിപക്ഷത്തിന്റെ വിയോജിപ്പ്.

സ്വകാര്യ പാർക്ക് 24

 വ്യവസായ വകുപ്പിന് കീഴിൽ 40 പാർക്കുണ്ട്. സിഡ്‌കോ, കെ.എസ്.ഐ.ഡി.സി എന്നിവയ്ക്ക് കീഴിലും പാർക്കുണ്ട്. 24 സ്വകാര്യ വ്യവസായ പാർക്കുകൾക്കും അനുമതി

 സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന ധാന്യേതര പഴ വർഗ്ഗങ്ങളിൽ നിന്ന് വൈൻ ഉത്പാദിപ്പിക്കാനുള്ള ചട്ടഭേദഗതിക്കും അനുമതിയായി

മ​ന്ത്രി​മ​ന്ദി​ര​ങ്ങ​ളു​ടെ​ ​മോ​ടി​പി​ടി​പ്പി​ക്ക​ൽ​ 48.91​ ​ല​ക്ഷം​ ​രൂ​പ​ ​അ​നു​വ​ദി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ക്ലി​ഫ് ​ഹൗ​സ് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​മ​ന്ത്രി​മ​ന്ദി​ര​ങ്ങ​ൾ​ ​ന​വീ​ക​രി​ക്കാ​ൻ​ 48.91​ ​ല​ക്ഷം​ ​രൂ​പ​ ​പൊ​തു​മ​രാ​മ​ത്ത് ​വ​കു​പ്പ് ​അ​നു​വ​ദി​ച്ചു.​ ​മു​ഖ്യ​മ​ന്ത്രി​ ​മ​ര​പ്പ​ട്ടി​ശ​ല്യ​ത്തെ​ ​പ​റ്റി​ ​പ​റ​യു​ന്ന​തി​ന് ​ര​ണ്ട് ​ദി​വ​സം​ ​മു​മ്പ്,​ ​ഫെ​ബ്രു​വ​രി​ 26​നാ​ണ് ​തു​ക​ ​അ​നു​വ​ദി​ച്ച​ത്.
ക​ടു​ത്ത​ ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​യേ​ക്കു​റി​ച്ച് ​സ​ർ​ക്കാ​ർ​ ​പ​റ​യു​ന്ന​ ​സ​മ​യ​ത്താ​ണ് ​മ​ന്ത്രി​മ​ന്ദി​ര​ങ്ങ​ളു​ടെ​ ​മോ​ടി​പി​ടി​പ്പി​ക്കാ​ൻ​ ​ഫ​ണ്ട് ​അ​നു​വ​ദി​ക്കു​ന്ന​ത്.​ 2021​നും​ 23​നും​ ​ഇ​ട​യി​ൽ​ 1​ 74​ ​ല​ക്ഷം​ ​രൂ​പ​യാ​ണ് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​വ​സ​തി​യു​ടെ​ ​ന​വീ​ക​ര​ണ​ത്തി​ന് ​മാ​ത്രം​ ​ടെ​ണ്ട​ർ​ ​വി​ളി​ച്ച​ത്.