ard

ആര്യനാട്:ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ ഡിജിറ്റൽ സാക്ഷരത പരിപാടിയുടെ ഭാഗമായി പഞ്ചായത്തുതല റിസോഴ്സ് ഗ്രൂപ്പിന്റെ രണ്ടാംഘട്ട പരിശീലനം പൂർത്തിയായി.പഞ്ചായത്ത് ഹാളിൽ നടന്ന പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വിജു മോഹൻ ഉദ്ഘാടനം ചെയ്തു.കില ഫാക്കൽറ്റി ജിജു കൃഷ്ണൻ ക്ലാസ് നയിച്ചു. വൈസ് പ്രസിഡന്റ് റീന സുന്ദരം അദ്ധ്യക്ഷത വഹിച്ചു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ,ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.