
കിളിമാനൂർ:നഗരൂർ ഗ്രാമ പഞ്ചായത്തിലെ കരിം പാലോട് കോളനിയിൽ അംബേദ്ക്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ വിനിയോഗിച്ച് നടപ്പിലാക്കുന്ന റോഡുകളുടെ നവീകരണം,ഭവന പുനരുദ്ധാരണം,തെരുവ് വിളക്കുകൾ,അങ്കണവാടി പുനരുദ്ധാരണം തുടങ്ങിയ വികസന പ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘാടനം ഒ.എസ്.അംബിക എം.എൽ എ നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.സ്മിത അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.അനിൽകുമാർ സ്വാഗതം പറഞ്ഞു.കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി മുഖ്യപ്രഭാഷണം നടത്തി.ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പി. പ്രസീത, പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എ.എസ്.വിജയലക്ഷ്മി,ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.ശശിധരൻ,മുൻ ബ്ലോക്ക് മെമ്പർ എസ്.കെ.സുനി, ബ്ലോക്ക് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ എം.കെ.ഷീജ എന്നിവർ സംസാരിച്ചു.ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ എസ്. മുരളീധരൻ നായർ നന്ദി പറഞ്ഞു.